Sunday 13 December 2015

പ്രതിമാസ സംഗമം ( ഡിസംബര്‍)

കേരളാ ജൈവകര്‍ഷക സമിതി പ്രതിമാസ സംഗമം (ഡിസംബര്‍ ) 13 .. 12..2015 നു 9.30 മുതല്‍ വെള്ളിനേഴി ഹയര്‍സെക്കന്‍ഡറി  സ്കൂളില്‍ വെച്ച്  നടന്നു . സംഗമത്തില്‍ ആയുര്‍വേദത്തിലെ ആദ്യ ഭാഗമായ സ്വസ്ഥവൃതത്തെ അധികരിച്ച് കോട്ടക്കല്‍ ആര്യ വിദ്യ ശാലയിലെ  സീനിയര്‍  ഫിസിഷ്യന്‍ ഡോ.  ഗോപാലകൃഷ്ണന്‍ നയിക്കുന്ന ക്ലാസ്സ്‌ ഉണ്ടായിരുന്നു . തുടര്‍ന്നു ജൈവ കൃഷി, ജൈവ ജീവിതം എന്നീ വിഷയങ്ങളെ കുറിച്ചു  ശ്രീ ടോണി തോമസ്‌ ക്ലാസ്സ്‌ എടുത്തു. സംഗമത്തില്‍ നിന്ന്







Wednesday 9 December 2015

പ്രതിമാസ സംഗമം ( ഡിസംബര്‍)

കേരളാ ജൈവകര്‍ഷക സമിതി പ്രതിമാസ സംഗമം (ഡിസംബര്‍ ) 13 .. 12..2015 നു 9.30 മുതല്‍ വെള്ളിനേഴി ഹയര്‍സെക്കന്‍ഡറി  സ്കൂളില്‍ വെച്ച്  നടക്കുന്നു . സംഗമത്തില്‍ ആയുര്‍വേദത്തിലെ ആദ്യ ഭാഗമായ സ്വസ്തവൃതത്തെ അധികരിച്ച് കോട്ടക്കല്‍ ആര്യ വിദ്യ ശാലയിലെ  സീനിയര്‍  ഫിസിഷ്യന്‍ ഡോ.  ഗോപാലകൃഷ്ണന്‍ നയിക്കുന്ന ക്ലാസ്സ്‌ ഉണ്ടായിരിക്കും. തുടര്‍ന്നു ജൈവ കൃഷി, ജൈവ ജീവിതം എന്നീ വിഷയങ്ങളെ കുറിച്ചു  ശ്രീ ടോണി തോമസ്‌ ക്ലാസ്സ്‌ എടുക്കും. ചെര്‍പ്ലശ്ശേരി  പാലക്കാട്‌   റൂട്ടില്‍ വെള്ളിനേഴി റോഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് സംഗമവേദിഎല്ലാവരും പങ്കെടുക്കുമല്ലോ  അന്വേഷണം : 9388593929, 9447938076



Sunday 15 November 2015

വയൽ രക്ഷാ സമ്മേളനം - മുടവന്നുർ

കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്‌-തൃശൂര്‍-മലപ്പുറം സംയുക്ത സംഗമവും വയല്‍ രക്ഷാ സമ്മേളനവും നവംബര്‍ 21 ശനിയാഴ്ച 9.30 മുതല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരി മുടവന്നുരില്‍  "കറ്റ " പാട ശേഖരത്തില്‍




Thursday 22 October 2015

കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്ട് ജില്ലാ സംഗമം (ഒക്ടോബര്‍ )

കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്ട് ജില്ലാ പ്രതിമാസ സംഗമം (ഒക്ടോബര്‍ ) വടക്കഞ്ചേരിക്കടുത്ത് പാലക്കുഴി P.C.A ക്ക് സമീപമുള്ള മാര്‍ട്ടിന്‍ മുണ്ടത്താനത്തിന്ടെ (സിബി) ജൈവ കൃഷിയിടത്തില്‍ വച്ചു ഒക്ടോബര്‍ 22 വ്യാഴാഴ്ച നടന്നു . സംഗമത്തില്‍ ശ്രീ സുദര്‍ശന്‍സാര്‍ പ്രകൃതി ജീവനത്തെ കുറിച്ചു ക്ലാസ്സ്‌ എടുത്തു . തുടര്‍ന്ന് ശ്രീ തോമസിന്റെ വിശാലമായ ജൈവ കൃഷിയിടം സന്ദര്‍ശിച്ചു അദ്ദേഹത്തിന്റെ വേറിട്ട കൃഷിരീതികള്‍ പരിചയപ്പെട്ടു .





Sunday 9 August 2015

കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്‌ ജില്ലാ പ്രതിമാസ സംഗമം ഓഗസ്റ്റ്‌ 9 ന് കൊപ്പം അഭയത്തില്‍ വച്ച് നടന്നു

കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്‌ ജില്ലാ ജൈവ കര്‍ഷക സംഗമം ഓഗസ്റ്റ്‌ 9 നു   കൊപ്പം അഭയത്തില്‍  വച്ചു നടന്നു . പട്ടാമ്പി കൊപ്പം സെന്‍ററി നടുത്താണ്  നിരവധി നിരാശ്രയരുടെ ആശാ കേന്ദ്രമായ അഭയം . ജൈവ കൃഷിയുടെയും പ്രകൃതി ജീവനത്തിന്റെ യും  ഉദാത്ത മാതൃകയായ അഭയത്തില്‍ വച്ച് നെല്‍കൃഷി യുടെ പ്രായോഗിക പരിശീലനവും  ക്ലാസുകളും ചര്‍ച്ച കളും ഉണ്ടായിരുന്നു . രാവിലെ അഭയം കൃഷ്ണേട്ടന്‍ അഭയത്തിന്റെ പ്രവര്‍ത്തനങ്ങളെയും നെല്‍കൃഷി യുടെ പ്രാധാന്യത്തെ യും കുറിച്ച് സംസാരിച്ച്കൊണ്ട് സംഗമത്തിന് തുടക്കം കുറിച്ചു . തുടര്‍ന്ന് പ്രവര്‍ത്തകര്‍ അഭയത്തിന്റെ കൃഷിയിടം സന്ദര്‍ശിക്കുകയും ഞാറു നടുന്നതിന്നുള്ള പ്രായോഗിക പരിശീലനം നേടുകയും ചെയ്തു.അതിന്നുശേഷം കേരളാ ജൈവ കര്‍ഷക സമിതി സംസ്ഥാന സെക്രട്ടറി ശ്രീ ഇല്യാസ് നെല്‍കൃഷിയെ കുറിച്ചു വിശദമായി ക്ലാസ് എടുത്തു തുടര്‍ന്ന് എതാനുംനാടന്‍ നെല്‍ -ഇനങ്ങള്‍ പരിചയപ്പെടുത്തി. സംഗമത്തില്‍ പാലക്കാട് ശിവരാമേട്ടന്‍ കൊണ്ടുവന്ന സാമ്പാര്‍ ചീരയുടെ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു. ഉച്ച ഭക്ഷണത്തിനു ശേഷം പ്രവര്‍ത്തക സമിതി യോഗവും നടന്നു.










Monday 3 August 2015

കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്‌ ജില്ലാ സംഗമം ഓഗസ്റ്റ്‌ 9 ന് കൊപ്പം അഭയത്തില്‍

കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്‌ ജില്ലാ ജൈവ കര്‍ഷക സംഗമം ഓഗസ്റ്റ്‌ 9 നു   കൊപ്പം അഭയത്തില്‍  10 മണി മുതല്‍  നടക്കും. പട്ടാമ്പി കൊപ്പം സെന്‍ററി നടുത്താണ്  നിരവധി നിരാശ്രയരുടെ ആശാ കേന്ദ്രമായ അഭയം . ജൈവ കൃഷിയുടെയും പ്രകൃതി ജീവനത്തിന്റെ യും  ഉദാത്ത മാതൃകയായ അഭയത്തില്‍ വച്ച് നെല്‍കൃഷി യുടെ പ്രായോഗിക പരിശീലനവും  ക്ലാസുകളും ചര്‍ച്ച കളും ഉണ്ടായിരിക്കും . എല്ലാവരും പങ്കെടുക്കണം

Monday 20 July 2015

2015 ജൂലൈ മാസത്തെ പാലക്കാട്‌ ജില്ലാ സംഗമത്തില്‍ നിന്ന്

2015 ജൂലൈ മാസത്തെ കേരളാ ജൈവ കര്‍ഷക സമിതി  പാലക്കാട്‌ ജില്ലാ സംഗമവും കണ്‍വെന്‍ഷനും  ജൂലൈ 19 ന് ശ്രീകൃഷ്ണപുരം സംഗീതശില്പം കമ്മ്യൂണിറ്റി ഹാളില്‍ നടന്നു . തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയത്തിലെ ഡോ. രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ നടന്ന പ്രകൃതി പാചക പഠന  കളരിയായിരുന്നു പ്രധാന ആകര്‍ഷണം  130-ഓളം പേര്‍ പങ്കെടുത്ത സംഗമത്തില്‍ 16 തരം വിഭവങ്ങള്‍ അടങ്ങിയ സ്വാദിഷ്ടമായ പ്രകൃതി സദ്യ ഒരുക്കി. ഉച്ചക്ക് ശേഷം ചന്ദ്രന്‍ മസ്ടരുടെ സാന്നിധ്യത്തില്‍ കണ്‍വെന്‍ഷനും നടന്നു