Sunday 18 January 2015

" വിത്ത് ചാലഞ്ച് "



സെക്രട്ടറി വിത്ത് ചാലഞ്ച് അവതരിപ്പിച്ചപ്പോൾ 

പാലക്കാടു ജില്ലയിലെ ജൈവ കർഷകരുടെ ജനുവരി 2015 ലെ പ്രതിമാസ സംഗമം

പാലക്കാടു ജില്ലയിലെ ജൈവ കർഷകരുടെ ജനുവരി 2015 ലെ  പ്രതിമാസ സംഗമത്തിൽ നിന്ന്

            പാലക്കാടു ജില്ലയിലെ ജൈവ കർഷകരുടെ പ്രതിമാസ സംഗമം  18.1.15 (ഞായറാഴ്ച) ഒലവക്കോട് കാവില്പ്പാട് ശ്രിമതി .മഡോണ ഫിലിപ്പിന്റെ ജൈവ കൃഷിയിടത്തിൽ വെച്ച് നടന്നു .ആടുകളും ,പശുക്കളും ,എമുവും ,നല്ല ജല ലഭ്യതയും ഒക്കെയുള്ള ഒരു കൃഷിയിടം .ഫിലിപ്പ് കുടുംബത്തിന് സമ്പന്നമായ ഒരു കൃഷി മനസ്സ് ഉണ്ടെങ്കിലും ഒരുപാട് കാലം വിദേശത്ത് ജോലി ചെയ്തിരുന്ന അവരുടെ കൃഷി അനുഭവങ്ങൾക്ക് വളരെയേറെ പരിമിതികൾ ഉണ്ടെന്ന് തോട്ടം കണ്ടപ്പോൾ മനസ്സിലായി .അത് ഉൾക്കൊള്ളാനുള്ള മനസ്സ് അവർക്കും അവരെ സഹായിക്കാനുള്ള സന്നദ്ധത ജൈവ കർഷക സമിതിക്കുമുള്ളതിനാൽ പാലക്കാട് ജില്ലയിലെ തന്നെ നല്ലൊരു ജൈവ കൃഷിയിടമായി ഭാവിയിൽ ഈ തോട്ടം മാറും ......വളരെ യാദൃശ്ചിക മായുണ്ടായ ചില സംഭവ വികാസങ്ങളാണ് മലമ്പുഴ മാന്തുരുത്തിയിലെ ശ്രീമതി .ഗീതയുടെ കൃഷിയിടത്തില് നിന്ന് ശ്രീമതി .മഡോണ ഫിലിപ്പിന്റെ തോട്ടത്തിലേക്ക് ജനുവരി മാസത്തെ സംഗമം മാറ്റാൻ ഇടയായത് .പൂടൂരിൽ ശ്രീ .തങ്കച്ചൻ ജോണിന്റെ തോട്ടത്തില് വെച്ച് നടന്ന നവംബർ മാസ സംഗമത്തില് വെച്ചാണ് ഗീതയുടെ കൃഷി യിടത്തില് സംഗമം നടത്താൻ തിരുമാനമായത് .അതിനു പ്രേരണ യായതാകട്ടെ അവരെ ക്കുറിച്ച് മാതൃ ഭൂമിദിനപത്രത്തില് ലേഖിക സന്ധ്യ എഴുതിയ ലേഖനമാണ് .ഈ ലേഖനത്തിന്റെ കട്ടിങ്ങു മായി പാലക്കാട്ടെ ശിവരാമേട്ടൻ സംഗമത്തില് വരികയും ,അവരെ അനുമോദിക്കുന്നതിനു വേണ്ടി അവരുടെ കൃഷിയിടത്തിൽ വെച്ച് സംഗമം നടത്തണമെന്ന് അഭിപ്രായപെടുകയും അതിന്റെ ചുമതല അദ്ദേഹവും സുഹൃത്തുക്കളും സ്വയം ഏറ്റെടുക്കുകയും ചെയ്തു . വർണ്ണിക്കാൻ ബുദ്ധിമുട്ടുള്ള ജീവിത ദുരിതത്തില് നിന്ന് തന്റെ രണ്ട് മക്കളെയും കൊണ്ട് മലമ്പുഴ ഡാമില് ജീവിതം അവസാനിപ്പി ക്കാൻ തിരുമാനിച്ച ഗീതയെ കുറെ സുമനസ്സുകള് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരികയും അതിൽഒരാള് (ബഹുമാനത്തോടെ ..എങ്കിലും പേര് പറയുന്നില്ല )അവര്ക്ക് തന്റെ കൃഷിയിടത്തില് അഭയം നല്കുകയും ചെയ്തു .അങ്ങിനെ മണ്ണിനെ സ്നേഹിച്ച് ,കഠിനമായി അദ്ധ്വാനിച്ച് പൂർണ്ണമായും ജൈവരീതിയില് കൃഷി ചെയ്ത് ഗീത തന്റെയും രണ്ടു മക്കളുടെയും ജീവിതത്തിന് ഒരു താളം ഉണ്ടാക്കിയെടുത്തു .അവർക്ക് കച്ചവടം അറിയുമായിരുന്നില്ല .വളരെ തുച്ച മായ വിലക്ക് തന്റെ ഉല്പ്പന്നങ്ങള് വിറ്റ് വഴിമാറി പോകാവുന്ന തന്റെ ജീവിതത്തെ അവര് താളാത്മകമാക്കി .ആർദ്ര മായ ഒരു ജൈവ മനസ്സ് ഗീതക്കുണ്ടായിരുന്നു .അവര് ഇപ്പോഴും മണ്ണിനെയും ,പ്രകൃതിയുടെ ഹരിതാഭയെയും സ്നേഹിക്കുകയും അദ്ധ്വാനത്തിന്റെ മഹത്വത്തെ അംഗികരിക്കുകയും ചെയ്യുന്നു ...പക്ഷെ ,മാതൃ ഭൂമിയില് അവരെക്കുറിച്ച് സന്ധ്യ എഴുതിയ ലേഖനവും ,അവരെ ആദരിക്കുന്നതിന് വേണ്ടി കേരള ജൈവ കർഷക സമിതി പാലക്കാട് ജില്ലാ കമ്മറ്റി അവരുടെ കൃഷിയിടത്തില് (അദ്ധ്വനിക്കുന്നവന്റെതാണ് മണ്ണ് )വെച്ച് നടത്താന് നിശ്ചയിച്ച സംഗമവും അവർക്ക് ആ കൃഷിയിടവും ,ജീവിതവും നഷ്ട പെടുത്തിയിരിക്കയാണ് ..(വിശദാ മ്ശങ്ങളിലേക്ക് കടക്കുന്നില്ല )....ഇന്ന് മഡോണ ഫിലിപ്പിന്റെ തോട്ടത്തില് വെച്ച് നടന്ന് സംഗമത്തില് സന്ധ്യ അവരെയും കൂട്ടി വരികയും ഞങ്ങളുടെ കുഞ്ഞുങ്ങൾ അമ്മിണിയുടെ നേതൃത്വത്തില് അവരെ പൊന്നാട ചാർത്തുകയും ചെയ്തപ്പോൽ അക്ഷരാർത്ഥ ത്തിൽ അവരുടെയും ഏഴിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുടെയും സംരക്ഷണം കേരള ജൈവ കര്ഷക സമിതി ഏറ്റെടുത്തിരിക്കയാണ് ...നാളെ അവർക്ക് വേണ്ടി ഞങ്ങള് നിങ്ങളുടെ മുന്നിലേക്ക്‌ കൈ നീട്ടിയേക്കാം ,അപ്പോൾ അതിലെ കണ്ണിരിന്റെ നനവ്‌ കാണാതെ പോകരുത് ..



സ്വാഗതം - സെക്രട്ടറി 






സദസ്സ് 
കൃഷിയിത്തെ  ഊർവരമാക്കുന്നതിന്നുള്ള നിർദേശങ്ങൾ 
ശ്രീമതി ഗീതയെ ആദരിക്കുന്നു  

കേരള ജൈവകർഷക സമിതി പാലക്കാട് ജില്ലാ ജൈവകർഷക സംഗമം ജനുവരി 2015

കേരള ജൈവകർഷക സമിതി പാലക്കാട് ജില്ലാ ജൈവകർഷക സംഗമം ജനുവരി 18 നു ഞായറാഴ്ച കാലത്ത് 10 മണിമുതൽ ഒലവക്കോട്ഫിലിപ്പ്  &  മെഡോണ   ഫിലിപ്പിന്റെ ജൈവകൃഷി യിടത്തിൽ  (കാടമല എസ്റ്റേറ്റ് )  വെച്ച് നടന്നു സംഗമത്തിൽ ശ്രീമതി  ഗീത , റിപ്പോർട്ടർ  സന്ധ്യ  എന്നിവർ സംബന്ധിച്ചു. ശ്രീമതി ഗീത യുടെ ജൈവ കാർഷിക രംഗത്തെ പ്രയത്നങ്ങളെ മുൻന്നിർത്തി ഈ മഹതിയെ  സംഗമത്തിൽ വച്ചു പൊന്നാടയണിയിച്ച്  ആദരിച്ചു .
ശ്രീമതി സന്ധ്യ 
കാടമല എസ്റ്റേറ്റിലെ ജൈവ കൃഷി കൂടുതൽ  പുഷ്ടി  പെടുത്തുന്നതിന്നവശ്യമായ നിർദേശങ്ങൾ അനുഭവ സമ്പന്നരായ ജൈവ കർഷകർ മുന്നോട്ടുവെച്ചു തുടർന്നു നടന്ന ചർച്ച  ഓരോ അംഗങ്ങൾക്കും സ്വന്തം കൃഷിയിടത്തിൽ പരീക്ഷിക്കാവുന്ന നിരവധി  ടിപ്പുകൾ  കെണ്ടു  സമ്പന്നമായിരുന്നു . ചർച്ചക്ക്  ശേഷം ജൈവകർഷകസമിതിയുടെ  വയനാട് യാത്ര യിൽ  ഉരുത്തിരിഞ്ഞു വന്ന  " വിത്ത് ചാലഞ്ച് " എന്ന ആശയം അവതരിപ്പിച്ചു .വിത്ത് ചാലഞ്ച്  എന്നത് നാടൻ വിത്തുകളുടെ സംരക്ഷണവും വിതരണവും ലക്ഷ്യമാക്കിയുള്ള ഒരു പദ്ധതിയാണ് . ഇതിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാക്കുന്ന ഇനങ്ങളുടെ  സംരക്ഷണവും വിതരണവും ഏറ്റെടുക്കും എന്ന ഉറപ്പിന്മേൽ വിത്തുകൾ സൌജന്യമായി വിതരണം ചെയ്യുന്നു . ഈ സംഗമത്തിൽ വിതരണം ചെയ്ത വിത്തിനങ്ങളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു


വയനാട് യാത്രയുടെ അവലോകനം



1) നെയ്കുമ്പളം
2) വാളമര
3) രാജമ പയർ
4) നിത്യ വഴുതന
5) മരവെണ്ട
6) രാമച്ചം
7) നീലമരി
8)വലിയ ചീനിമുളക്


അടുത്ത സംഗമത്തിൽ  നാടൻ ഉരുളകിഴങ്ങായ അടതാപ്പ്  അടക്കമുള്ള വിവിധ ഇനം വിളകളുടെ നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതാണ്

"ജൈവ ജീവിത സന്ദേശ ജാഥയു"ടെ സ്വാഗതസംഘം യോഗം

കേരളാ ജൈവ കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസം നടക്കുന്ന"ജൈവ ജീവിത സന്ദേശ ജാഥയു"ടെ സ്വാഗതസംഘം യോഗം ജനുവരി 26 നു 2 മണിക്കുചാലക്കുടി മുനിസിപൽ ജുബിലി ഹാളിൽ വെചു നട്ക്കുന്നു.........
പങ്കെടുക്കണേ.....

പ്രതിമാസ സംഗമം - ജനുവരി 2015

 കേരള ജൈവകർഷക സമിതി പാലക്കാട് ജില്ലാ ജൈവകർഷക സംഗമം ജനുവരി 18 നു ഞായറാഴ്ച കാലത്ത് 10 മണിമുതൽ ഒലവക്കോട് മെഡോണ ഫിലിപ്പിന്റെ ജൈവകൃഷി യിടത്തിൽ വെച്ച് നടക്കും (കാടമല എസ്റ്റേറ്റ് ).ഒലവക്കോട് കോമണ്‍ വെൽത്ത് ടൈൽസ് ഫാക്ടറി യോട് ചേർന്ന് കാവില്പ്പാട് പോസ്റ്റ്‌ ഓഫീസിലേക്ക് പോകുന്ന റോഡി ലാണ് കാടമല എസ്റ്റേറ്റ് . .മലമ്പുഴ മാന്തുരുത്തിയില് ശ്രീ മതി ഗീതയുടെ കൃഷിയിടത്തിൽവെച്ച് നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചില തടസ്സങ്ങള് നേരിട്ടതിനാല് മെഡോണ ഫിലിപ്പിന്റെ കാടമല എസ്റ്റേറ്റി ലേക്ക് മാറ്റുകയാണ്

അന്വേഷണങ്ങൾക്ക് ശ്രീ .അരവിന്ദൻ പൊമ്പ്ര 9495250655,ശ്രീ സതീശൻ കെ വി : 9995857174

Tuesday 13 January 2015

13-01-2015 ലെ മാതൃഭൂമി നുറുങ്ങുവെട്ടം കേരള ജൈവകര്‍ഷകസമിതി സംസ്ഥാന ട്രഷറർ ശ്രീ ടോണി തോമസ്സിനെ കുറിച്ച്



ഇല്ലിമുളംകാടുകളില്‍...
Posted on: 13 Jan 2015


പാലക്കാട്: രണ്ടരലക്ഷം ലിറ്റര്‍ശേഷിയുള്ള ജലസംഭരണി നിര്‍മിക്കാന്‍ എത്ര രൂപ ചെലവുവരും? ചോദ്യം കാഞ്ഞിരപ്പുഴയ്ക്കടുത്ത ഇരുമ്പകച്ചോലയിലെ ടോണി തോമസ്സിനോടാണെങ്കില്‍ സീറോ ബജറ്റ് എന്നായിരിക്കും ഉത്തരം.
ഉത്തരത്തിനുപിന്നിലെ വസ്തുത കാണണമെങ്കില്‍ ടോണിയുടെ ജൈവകൃഷിത്തോട്ടത്തിലെത്തണം.അവിടെക്കാണാം പ്രകതിദത്ത തടയണ. മുളങ്കൂട്ടങ്ങളാണ് ഇതൊരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സൂക്ഷിക്കാനുതകുന്ന തടയണയ്ക്ക് ചെലവൊന്നുമില്ല. നൂറ്റാണ്ടോളം ഇത് നിലനില്‍ക്കുകയും ചെയ്യും.
മുളങ്കുറ്റികള്‍ അടിച്ചിറക്കി ചെറിയ ബണ്ടുണ്ടാക്കി. ഇത്തരം രണ്ട് ബണ്ടുകള്‍ക്കിടയില്‍ മണ്ണ് നിറച്ചു. ആ മണ്ണില്‍ മുളകള്‍ നട്ടു. അവ വളര്‍ന്ന് മണ്ണില്‍ വേരിറങ്ങി. വേരുറച്ചപ്പോള്‍ അതൊരു കൂറ്റന്‍ തടയണയായി.
19 ഏക്കറിലാണ് ടോണിയുടെ കൃഷിയിടം. അതില്‍ ഇത്തരം തടയണകള്‍ നിരവധി. ഒരിറ്റുവെള്ളം തോട്ടത്തില്‍നിന്ന് പുറത്തേക്കൊഴുകില്ല. ഒരു ഉണക്കയിലപോലും തോട്ടത്തില്‍നിന്ന് പുറത്തുപോകില്ല. അതാണ് തോട്ടത്തിന്റെ വളക്കൂറിന്റെ രഹസ്യം. ഒരു നുള്ള് രാസവളംപോലും തോട്ടത്തിലിടാറില്ല. അതാണ് ടോണി തോമസ്സെന്ന കര്‍ഷകനെ വ്യത്യസ്തനാക്കുന്നത്.
മണ്ണുസംരക്ഷണമാണ് 57 കാരനായ ടോണിയുടെ മന്ത്രം. അതിലൂന്നിയാണ് കൃഷി. ഇതിനായി ആശ്രയിക്കുന്നത് മുളയെയാണ്. കൃഷിയിടത്തില്‍ 14 ഇനം മുളകളുണ്ട്. കൃഷിയിടത്തിലെ ഏറ്റവും വരുമാനംതരുന്ന ഇനവും മുളതന്നെ. പറമുള, കല്ലന്‍!, ഉയി, കുടക്കാല്‍, മുള്ളന്‍, റംഗൂണ്‍, തോട്ടി, ലാത്തി, കൊറോണ, അസം, ഈറ, ഓട തുടങ്ങി 14 ഇനങ്ങളെ വ്യാവസായികാടിസ്ഥാനത്താലാണ് വളര്‍ത്തുന്നത്. ബുദ്ധ ബെല്ലി, മഞ്ഞ മുള തുടങ്ങി വിവിധ അലങ്കാരമുളയിനങ്ങളും തോട്ടത്തിലുണ്ടായിരുന്നെങ്കിലും ആഡംബരം വേണ്ട, ആദായം മതി എന്ന കാരണത്താല്‍ ഇവ നശിപ്പിച്ചു.
ഒരു ചെറിയ കണക്ക് പറയാം. തോട്ടിമുളയ്ക്ക് ചെറുതിന് 150 രൂപയും വലുതിന് 170 രൂപയുമുണ്ട!്. അപ്പോള്‍പ്പിന്നെ ലാത്തിമുളയുടെയും പറമുളയുടെയും വില പറയേണ്ടതില്ലല്ലോ.
14 വെച്ചൂര്‍ പശു, നൂറില്പരം ഫലവൃക്ഷങ്ങള്‍, അടതാപ്പുമുതല്‍ അത്യപൂര്‍വ ഇനമായ ഷുഗര്‍ കപ്പവരെ. ഒരേക്കറില്‍ നെല്ല്, 20 ഇനം വാഴ, 13 തരം നാരകം, ആറിനം ചേമ്പ്, തേക്ക്, ഈട്ടി... കൃഷിക്കുപുറമേ നായവളര്‍ത്തലും ടോണിക്ക് ഹരമാണ്. അത്യപൂര്‍വയിനം നായ്ക്കളുമുണ്ട് തോട്ടം കാവല്‍ക്കാരായി. പ്ര!കൃതിസ്‌നേഹിയായ ടോണി കേരള ജൈവകര്‍ഷകസമിതി സംസ്ഥാന ട്രഷററും 'ഒരേ ഭൂമി ഒരേ ജീവന്‍' സംഘടനയുടെ ലീഗല്‍സെല്‍ ഇന്‍ ചാര്‍ജുമാണ്.
ജാന്‍സിയാണ് ഭാര്യ. ലിന്റു, മിലി, നയന എന്നിവര്‍ മക്കളും.